Categories
Film News

തരംഗം തീർത്ത് മരക്കാറിലെ സുനിൽ ഷെട്ടിയുടെ പോസ്റ്റർ പുറത്ത്

മോഹൻ ലാൽ മരക്കാറായെത്തുന്ന പ്രിയദർശൻ  ചിത്രം മരക്കാർ; അറബികടലിലെ സിംഹത്തിന്റെ സുനിൽ ഷെട്ടിയുടെ പോസ്റ്റർ പുറത്ത് .
നീളൻ മുടിയും പടച്ചട്ടയും അണിഞ്ഞ അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്ിന്റെ പ്രിയ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ദിനം പ്രതി വർധിച്ച് വരികയാണ്.
ഹോളിവുഡ് സൂപ്പർ ചിത്രം ട്രോയുടതിന് സമാനമായ ഗെറ്റപ്പാണ് സുനിൽ ഷെട്ടി നടത്തിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.  പതിനാറാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ യോദ്ധാവായാണ് സുനിൽ ഷെട്ടി എത്തുന്നത്.
മലയാളത്തിൽ പ്രിയദർശൻ ചിത്രം കാക്കകുയിലിൽ അതിഥി വേഷത്തിൽ ഇതിന് മുൻപ് സുനിൽ ഷെട്ടി് എത്തിയിരുന്നു. പത്ത് വർഷത്തെ ഇടവേളക്കൊടുവിലാണ് പ്രിയദർശനും സുനിൽ ഷെട്ടിയും ഒന്നിയ്ക്കുന്നത് .
കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലാണ് കുഞ്ഞാലി മരക്കാരായി എത്തുന്നത്. മഞ്ചു വാര്യർ , കീർത്തി സുരേഷ്, മധു കല്യാണി , അർജുൻ , പ്രണവ് എന്നിവരു  വേഷമിടുന്നുണ്ട് .