മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറക്കാര്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണിപ്പോള്‍. കീര്‍ത്തി സുരേഷ്, അര്ജ്ജുന് സര്‍ജ്ജ എന്നിവര്‍ക്ക് ശേഷം ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന പടയാളിയെയാണ് സുനില്‍ ഷെട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ ഒരു പടയാളിയായല്ല താരമെത്തുന്നത്, ഒരു സേനാനായകനായാണ്. സുനില്‍ ഷെട്ടി, മുമ്പ് പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍ ചിത്രം കാക്കകുയില്‍ എന്ന സിനിമയില്‍ എത്തിയിരുന്നു. ബ്ലെസി ചിത്രം കളിമണ്ണില്‍ അതിഥി താരമായും എത്തിയിരുന്നു.
മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് സഹതാരം സുനില്ഷെട്ടിയെ അവതരിപ്പിച്ചത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ചരിത്രസിനിമയാണ്. സംവിധായകന് പ്രിയദര്ശന് ഒരുക്കുന്ന സിനിമ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസ് ബാനറില്‍ നിര്‍മ്മിക്കുന്നു. കുഞ്ഞാലിമരക്കാര്‍ 4ാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. 16ാം നൂറ്റാണ്ടിലെ കഥ പറയുന്ന സിനിമയില്‍ സാമൂതിരിയുടെ നാവികപടയാളി കുഞ്ഞാലിമരയ്ക്കാറായി മോഹന്‍ലാല്‍ എത്തുന്നു.
മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യുകയാണ്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്. അര്ജ്ജുന് സര്‍ജ്ജ, സുഹാസിനി,നെടുമുടി വേണു, ഇന്നസെന്‍്റ്, മുകേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവരും സിനിമയിലുണ്ട്.