Categories
Film News teaser

സുമേഷ് ആന്റ് രമേഷ് ടീസര്‍ റിലീസ് ചെയ്തു

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗ്ഗീസും ഒന്നിക്കുന്ന പുതിയ സിനിമ സുമേഷ് ആന്റ് രമേഷ് ടീസര്‍ പുറത്തിറക്കി. തിരക്കഥാകൃത്ത് സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന സിനിമയാണിത്. വൈറ്റ് സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫരീദ് ഖാന്‍, കെഎല്‍ 7 എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

നാട്ടിന്‍പുറത്തുള്ള സഹോദരങ്ങളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന സിനിമയാണിത്. സുമേഷിന്റേയും രമേഷിന്റേയും അച്ഛനും അമ്മയുമായി സലീംകുമാറും പ്രവീണയുമെത്തുന്നു.

സനൂപ് തൈക്കൂടം, ജോസഫ് വിജേഷ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷാലില്‍ അസീസ്, ഷിബു എന്നിവര്‍ സഹനിര്‍മ്മാതാക്കളാകുന്നു. യാക്‌സിന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന സിനിമയുടെ സംഗീതമൊരുക്കുന്നു.എഡിറ്റര്‍ അയ്യൂബ് ഖാന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജിത്തു സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കോഴിക്കോട്, എന്നിവരാണ് അണിയറയില്‍