Categories
Film News

ഓർഡിനറി സംവിധായകൻ സു​ഗീതിന്റെ ആദ്യ തമിഴ് ചിത്രം കുറൽ ഫസ്റ്റ്ലുക്ക്

ഓർഡിനറി സംവിധായകൻ സു​ഗീത് തമിഴിൽ ആദ്യമായി ഒരുക്കുന്ന സിനിമയാണ് കുറൽ. സിനിമയിൽ നരേൻ പ്രധാന കഥാപാത്രമായെത്തുന്നു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.

ഓട്ടിസം ബാധിച്ച കഥാപാത്രമായാണ് നരേൻ സിനിമയിലെത്തുന്നത്. ക​ദ്രീസ് എന്റർടെയ്ൻമെന്റ് യുഎഇ ബാനറിൽ നജീബ് കാദിരി സിനിമ നിർമ്മിച്ചിരിക്കുന്നത്. രാകേഷ് ശങ്കർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.