ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. തമിഴ് താരം ധനുഷ് ട്രയിലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യമലയാളസിനിമയാണ് സൂഫിയും സുജാതയും.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നരണിപ്പുഴ ഷാനവാസ് ആണ് സംവിധായകന്. നിരൂപകപ്രശംസ നേടിയ കരി ആയിരുന്നു സംവിധായകന്റെ മുന്‍സിനിമ.
അനു മൂത്തേടത്ത, ഛായാഗ്രഹണം, എം ജയചന്ദ്രന് സംഗീതം, ദീപു ജോസഫ് എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ സിനിമയാണിത്.