കഴിഞ്ഞ മാസം ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയ് ബാബു അവരുടെ പുതിയ സിനിമ സൂഫിയും സുജാതയും നേരിട്ട് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം കേരളത്തില്‍ വിതരണക്കാരും നിര്‍മ്മാതാക്കളും തമ്മില്‍ പ്രശ്‌നങ്ങളും ഉണ്ടാക്കി. വിതരണക്കാര്‍ ഒടിടി റിലീസ് കാര്യത്തില്‍ എതിരായിരുന്നു. വിജയ് ബാബുവിന്റെയും സിനിമയിലെ നായകന്‍ ജയസൂര്യയുടേയും ചിത്രങ്ങള്‍ ബോയ്‌കോട്ട് ചെയ്യുമെന്ന് വരെ പറയുകയുണ്ടായി. പിന്നീട് പല ചര്‍ച്ചകള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്. ജൂലൈ 2ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

സൂഫിയും സുജാതയും ഒരു മ്യൂസികല്‍ ലവ് സ്‌റ്റോറിയാണ്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരി നായികയായെത്തുന്നു. നാരാണിപുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്യുന്നു. വിജയ് ബാബു വലിയ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്.

സൂഫിയും സുജാതയും സിനിമയില്‍ സിദ്ദീഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, കലാരഞ്ജിനി, തമാശ ഫെയിം നവാസ് വള്ളിക്കുന്ന് എന്നിവരും സഹതാരങ്ങളായെത്തുന്നു. അനു മൂത്തേടത്ത് ഡിഒപി, ദീപു ജോസഫ് എഡിറ്റിംഗ്, എം ജയചന്ദ്രന്‍ സംഗീതം എന്നിവരാണ് അണിയറയില്‍.

Published by eparu

Prajitha, freelance writer