ജയസൂര്യയുടെ പുതിയ സിനിമ സൂഫിയും സുജാതയും നേരിട്ട് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. മലയാളത്തില്‍ നേരിട്ട് ഒടിടി റിലീസ് ചെയ്യുന്ന ആദ്യസിനിമയാണിത്. വിജയ് ബാബുവിന്റെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന സിനിമ.

സൂഫിയും സുജാതയും വേള്‍ഡ് പ്രീമിയര്‍ ആമസോണ്‍ പ്രൈമില്‍ ജൂലൈ 3ന് തുടങ്ങും. നിര്‍മ്മാതാവ് വിജയ് ബാബു ഔദ്യോഗികപ്രഖ്യാപനം നടത്തി. സിനിമയുടെ ട്രയിലര്‍ നാളെ എത്തും.

സൂഫിയും സുജാതയും ഒരു മ്യൂസികല്‍ ലവ് സ്‌റ്റോറിയാണ്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരി നായികയായെത്തുന്നു. നാരാണിപുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്യുന്നു. വിജയ് ബാബു വലിയ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്.

സൂഫിയും സുജാതയും സിനിമയില്‍ സിദ്ദീഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, കലാരഞ്ജിനി, തമാശ ഫെയിം നവാസ് വള്ളിക്കുന്ന് എന്നിവരും സഹതാരങ്ങളായെത്തുന്നു. അനു മൂത്തേടത്ത് ഡിഒപി, ദീപു ജോസഫ് എഡിറ്റിംഗ്, എം ജയചന്ദ്രന്‍ സംഗീതം എന്നിവരാണ് അണിയറയില്‍.

Published by eparu

Prajitha, freelance writer