വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് മലയാളംസിനിമാചരിത്രത്തിലെ ശക്തമായ തീരുമാനമെടുത്തിരിക്കുകയാണ്. അവരുടെ പുതിയ സിനിമ സൂഫിയും സുജാതയും വെബ്സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ നേരിട്ട് റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ മെയിന്‍സ്ട്രീം സിനിമയാവുകയാണ്. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് ബാബു തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തിറക്കിയത്. റിലീസ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും.
സൂഫിയും സുജാതയും ഒരു മ്യൂസികല്‍ പ്രണയ കഥയാണ്. ജയസൂര്യ, ബോളിവുഡ് താരം അതിഥി റാവു ഹൈദാരി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നാരാണിപുഴ ഷാനവാസ് ആണ്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പന്ത്രണ്ടാമത് സംവിധായകനാണിദ്ദേഹം. വിജയ്ബാബു വളരെ പ്രതീക്ഷയോടെ കാണുന്ന സിനിമയാണിത്. അദ്ദേഹത്തിന്റെ ബാനറില്‍ പുറത്തിറക്കുന്ന വലിയ പൊട്ടന്‍ഷ്യലുള്ള ചിത്രമാണിതെന്നാണ് പറഞ്ഞിരിക്കുന്നത്.
സൂഫിയും സുജാതയും സിനിമയില്‍ സിദ്ദീഖ്, ഹരീഷ് കണാരന്, വിജയ് ബാബു, മാമുക്കോയ, മണികണ്ഠന് പട്ടാമ്പി, കലാരഞ്ജിനി, തമാശ ഫെയിം നവാസ് വള്ളിക്കുന്ന് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അനു മൂത്തേടത്ത് സിനിമാറ്റോഗ്രാഫിയും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. പ്രശസ്ത സംവിധായകന് എം ജയചന്ദ്രന് സിനിമയിലെ സംഗീതം ഒരുക്കിയിരിക്കുന്നു.