Categories
Film News

സൂഫിയുംസുജാതയും ഫെയിം ദേവ് മോഹന്‍റെ അടുത്ത സിനിമ പുള്ളി, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുൽഖർ

മോഡലും നടനുമായ ദേവ് മോഹൻ, സൂഫിയും സുജാതയും ഫെയിം, പുതിയ സിനിമയിലെത്തുന്നു. പുള്ളി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിജു അശോകൻ ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ ഒഫീഷ്യൽ സോഷ്യൽമീഡിയ പേജിലൂടെ റിലീസ് ചെയ്തു.

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സിനിമകൾ സംവിധായകന്‍റേതായിരുന്നു. ഉറുമ്പുകൾ ഉറങ്ങാറില്ല, 2015ലിറങ്ങിയ സിനിമ പതിയെ വിജയം നേടുകയാണുണ്ടായത്. വിനയ് ഫോർട്ട്, ചെമ്പൻവിനോദ് ജോസ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങൾ. പ്രേമസൂത്രം ലിജോമോൾ ബാലു വർഗ്ഗീസ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ റൊമാന്‍റിക് കോമഡി 1980-1990 കാലഘട്ടത്തിലെ കഥയാണ് പറഞ്ഞത്.

ജിജു അശോകൻ പറഞ്ഞിരിക്കുന്നതനുസരിച്ച് പുള്ളി അദ്ദേഹത്തിന്‍റെ മുൻസിനിമകളിൽ നിന്നും വ്യത്യസ്തമായിരിക്കും. കമലം ഫിലിംസ് ബാനറിൽ ടിഡി രഘുനാഥൻ സിനിമ നിർമ്മിക്കുന്നു. അണിയറയിൽ സതീഷ് കുറുപ്പ് ഛായാഗ്രഹണം, ദീപു ജോസഫ് സംഗീതസംവിധാനം, പ്രശാന്ത് മാധവ് ആർട്ട് ഡയറക്ടർ, സ്റ്റണ്ട് സുപ്രീം സുന്ദർ എന്നിവരാണ്. ഫെബ്രുവരി 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.