Categories
Film News

സൂഫിയും സുജാതയും : ജയസൂര്യയ്‌ക്കൊപ്പം അതിഥി വീണ്ടും മലയാളത്തിലേക്ക

പ്രശസ്ത താരം അതിഥി റാവു ഹൈദാരി ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ നായികയാകുന്നു. അതിഥിയുടെ രണ്ടാമത്തെ മലയാളസിനിമയാണിത്. 2006ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രജാപതി എന്ന സിനിമയില്‍ താരമെത്തിയിരുന്നു. നവാഗതനായ നാരാണിപ്പുഴ ഷാനവാസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമ സെപ്തംബര്‍ 20ന് മൈസൂരില്‍ തുടങ്ങാനിരിക്കുകയാണ്.

മ്യൂസിക്കല്‍ ലവ് സ്റ്റോറിയുടെ ഭാഗമായി സിദ്ദീഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, കലാരഞ്ജിനി, നവാസ് വള്ളിക്കുന്ന്, മധു മോഹന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. അനു മൂത്തേടത്ത് ക്യാമറ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിക്കും.ഹരിനാരായണന്റേതാണ് വരികള്‍.