സുധി കൊപ്പ, ദേശീയപുരസ്കാര ജേതാവ് സുരഭി ലക്ഷ്മി ഞാന്‍ മനോഹരന് എന്ന സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ലിദേഷ് ദേവസി സംവിധാനം ചെയ്യുന്നു. സിനിമയുടെ കഥയും സംവിധായകന് തന്നെയാണ് ഒരുക്കിയിരിക്കുന്നത്, തിരക്കഥ ജിന്‍സ് കെ ബെന്നി ഒരുക്കുന്നു. ‘ I am not short, I am just not unusally tall’ എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയെത്തുന്നു.
മനോഹരന് എന്ന ടൈറ്റില്‍ കഥാപാത്രമായി സുധി കൊപ്പ എത്തുന്നുവെന്ന് ഊഹിക്കാം. കോമഡി കഥാപാത്രങ്ങളില്‍ ശ്രദ്ധേയനായ സുധി, പൈപ്പിന് ചുവട്ടിലെ പ്രണയം, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ഞാന്‍ മനോഹരന് അദ്ദേഹത്തിന് ബ്രേക്ക് നല്‍കുമെന്നാണ് പ്രതീക്ഷ.
അണിയറയില്‍ നിതിന്‍ പി മോഹന്‍ , ക്യാമറ, സായ് ബാലന് ഗാനങ്ങള്‍. മെജോ ജോസഫ് സംഗീതം, എന്നിവരെത്തുന്നു.