രാജീവ് രവി ഒരുക്കുന്ന തുറമുഖം മലയാളസിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. നിവിന്‍ പോളി നായകനായെത്തുന്ന സിനിമയില്‍, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, നിമിഷ സജയന്, ദര്‍ശന രാജേന്ദ്രന്, അര്‍ജ്ജുന്‍അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്,സുദേവ് നായര്‍, മണികണ്ഠന് ആര് ആചാരി എന്നിവരുമെത്തുന്നു.
അനാര്‍ക്കലി, എസ്ര, മാമാങ്കം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത സുദേവ് നായര്‍ തുറമുഖത്തില്‍ പ്രധാനവില്ലനായെത്തുന്നു. മിഖായെല്‍, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകള്‍ക്ക് ശേഷം നിവിനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണിത്. സംസ്ഥാനപുരസ്കാര ജേതാവ് കൂടിയായ താരം വളരെ കുറച്ചെ മലയാളസിനിമകളില്‍ എത്തിയിട്ടുള്ളൂ.
തുറമുഖം പേര് സൂചിപ്പിക്കും പോലെ തന്നെ തുറമുഖവും തീരദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു, 1950കളില്‍ കൊച്ചിന് തുറമുഖത്തുണ്ടായ സംഭവമാണ് കഥ. മനുഷ്യത്വരഹിതമായ ചാപ്പ സിസ്റ്റത്തിനെതിരായി ഉണ്ടായ ചരിത്രസംഭവമായി തീര്‍ന്ന സമരമാണ് പറയുന്നത്. പോലീസ് വെടിവെപ്പിനും മൂന്ന് തൊഴിലാളികളുടെ മരണത്തിനുമിടയാക്കിയ സംഭവമായിരുന്നു.
കെഎം ചിദംബരം, മുമ്പ് തുറമുഖം എന്ന പേരില്‍ ഒരു നാടകം ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ മകന് ഗോപന് ചിദംബരം, ഇയ്യോബിന്റെ പുസ്തകം സഹഎഴുത്തുകാരന്, നാടകത്തെ സിനിമയ്ക്കനുയോജ്യമായ തിരക്കഥയാക്കി മാറ്റുന്നു. മിനി സ്റ്റുഡിയോയുടെ സുകുമാര്‍ തെക്കേപ്പാട്ട് സിനിമ നിര്‍മ്മിക്കുന്നു. ഈ വര്‍ഷം രണ്ടാംപകുതിയോടെ ചിത്രം തിയേറ്ററുകളിലേക്കെത്തും.