Categories
Film News

അപേക്ഷയുമായി സുഡുമോൻ ഫേസ്ബുക്കിൽ; ഒരു കരീബിയൻ ഉഡായിപ്പ് നഷ്ടക്കണക്കിൽ ഒതുങ്ങരുതെന്ന് താരത്തിന്റെ അപേക്ഷ

2018 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സുഡുമോനെന്ന ഓമന പേരിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സാമുവൽ അബിയോള റോബിൻസൺ.
സാമുവലിന്റെതായി പുറത്ത് വന്ന പുത്തൻ ചിത്രമായിരുന്നു ഒരു കരീബിയൻ ഊഡായിപ്പ് , സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച പ്രകടനം നടത്തിയ താരത്തിന്റെതായി പുറത്ത് വന്ന ചിത്രം ആരും കാണുന്നില്ലെന്ന പരാതിയാണ് താരത്തിനുള്ളത്. ഫേസ് ബുക്കിലൂടെയാണ് ചിത്രം എല്ലാവരും കാണണമെന്ന അപേക്ഷയുമായി താര ംഎത്തിയിരിക്കുന്നത്.
പൊങ്കൽ പ്രതീക്ഷയുമായെത്തിയ തല ചിത്രം വിശ്വാസവും , സ്റ്റൈൽ മന്നൻ ചിത്രം പേട്ടയുമാണ് സാമുവൽ ചിത്രം ഒരു കരീബിയൻ ഉഡായിപ്പിന് വിനയായത്.
കേരളത്തിലടക്കം വൻ സ്വീകരണം ലഭിച് മുന്നേറുന്ന ചിത്രങ്ങളാണ് പേട്ടയും , വിശ്വാസവും എന്നതിനാൽവളരെ കുറച്ച് തിയേറ്റർ മാത്രമാണ്  സാമുവൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് താരം അപേക്ഷയുമായെത്തിയിരിക്കുന്നത്, താൻ അഭിനയിച്ച ചിത്രം ഒരു  കരീബിയൻ ഉഡായിപ്പ് എല്ലാവരും കാണണമെനും ഇല്ലെങ്കിൽ നിർമ്മാതാവിന് വൻ നഷ്ടം സംഭവിക്കുമെന്നും സാമുവൽ ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.