Categories
Film News

സുബി സുരേഷ് കുട്ടിപാചകവുമായി എത്തുന്നു

നടിയും അവതാരകയുമായി പേരെടുത്തിട്ടുള്ള സുബി സുരേഷ് കുട്ടിപട്ടാളത്തിനുശേഷം പുതിയ പരിപാടിയുമായി എത്തുകയാണ്. കുട്ടിപാചകം എന്നാണ് പരിപാടിയുടെ പേര്, സൂര്യ ടിവിയില്‍ ഞായറാഴ്ചകളില്‍ വൈകീട്ട് 4.30നാണ് പരിപാടി. സെലിബ്രിറ്റികളായിട്ടുള്ള കുട്ടികളുടെ പാചകവും കുഞ്ഞു ഗെയിമുകളും അവരുടെ വിശേഷങ്ങള്‍ പങ്കിടുന്നതുമെല്ലാമാണ് പരിപാടിയിലുള്ളത്.

ഇതിനോടകം തന്നെ പരിപാടി ടിവിയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. മുമ്പ് സൂര്യടിവിയില്‍ തന്നെ പ്രക്ഷേപണം ചെയ്തിരുന്ന കുട്ടിപട്ടാളം വന്‍ഹിറ്റായിരുന്നു. ചെറിയ കുട്ടികളോട് അവരുടെ വിവിധ കാര്യങ്ങളിലുള്ള കുഞ്ഞ് അറിവുകളും അഭിപ്രായങ്ങളുമെല്ലാം പറയിക്കുന്നതുമായിരുന്നു പരിപാടി. കുട്ടിപട്ടാളം അവതരിപ്പിച്ചിരുന്നതും സുബിയായിരുന്നു.

സുബി സുരേഷ് മലയാളം ടിവി ഇന്‍ഡസ്ട്രിയിലൂടെയാണ് പ്രശസ്തയായത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ കോമഡിരംഗത്ത് തന്റെ സ്ഥാനം നേടിയെടുത്തു താരം. കൊച്ചിക്കാരിയാണ് സുബി. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്നതാണ് കുടുംബം. നിരവധി കോമഡി ഷോകളും സീരിയലുകളും ചെയ്തിട്ടുണ്ട് താരം. കലാഭവന്‍ ഡാന്‍്സ്ട്രൂ പ്പിലൂടെയാണ് സുബി കലാരംഗത്തേക്കെത്തുന്നത്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെയാണ് തുടക്കം. 14വര്‍ഷത്തോളം സിനിമാലയുടെ ഭാഗമായി താരം നിന്നുവെന്നതു തന്നെ താരത്തിന്റെ പരിപാടിയിലെ സ്വീകാര്യത വെളിപ്പെടുത്തുന്നു.

നിരവധി മലയാളസിനിമകളുടേയും ഭാഗമായി സുബി എത്തി. കനകസിംഹാസനം, ഗൃഹനാഥന്‍, തുടങ്ങി ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി സിനിമകളുടെയെല്ലാം ഭാഗമായി.