ദിലീപിന്റെ പുതിയ സിനിമ ശുഭരാത്രി റിലീസിംഗിന് തയ്യാറാവുകയാണ്. വ്യാസന് കെ പി എഴുതി സംവിധാനം ചെയ്യുന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖ് സിനിമയില്‍ പ്രധാനകഥാപാത്രമായെത്തുന്നു. രണ്ട് നായകന്മാരും ഉള്‍പ്പെടുന്ന പുതിയ പോസ്റ്ററാണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. മുമ്പ് റിലീസ് ചെയ്ത ടീസറില്‍ നിന്നും രണ്ട് വ്യക്തികളുടെ കഥയാണിതെന്ന് മനസ്സിലായിരുന്നു- മുഹമ്മദ് (സിദ്ദീഖ്), കൃഷ്ണന് (ദിലീപ്), രണ്ടു പേരും ജീവതത്തിലെ ഒരു ഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടുകയാണ്.
ശുഭരാത്രിയില്‍ വളരെ നല്ല സഹതാരനിര തന്നെയുണ്ട്. അനുസിതാര ദിലീപിന്റെ ഭാര്യവേഷത്തിലെത്തുന്നു.ആശ ശരത്, ഷീലു എബ്രഹാം, നാദിര്‍ഷ, ശാന്തി കൃഷ്ണ, ഇന്ദ്രന്‍സ്. അജു വര്‍ഗ്ഗീസ്. നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ്, കെപിഎസി ലളിത, തെസ്നിഖാന്, എന്നിവരുമുണ്ട്.
അണിയറയില്‍ സിനിമാറ്റോഗ്രാഫര്‍ ആല്‍ബി, സംഗീതം ബിജിപാല്‍, ഹേമന്ത് ഹര്ഷന് എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി എന്നിവരാണുള്ളത്. ആഭാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു സിനിമ നിര്‍മ്മിക്കുന്നു.