ദിലീപ് സിദ്ദീഖ് ചിത്രം ശുഭരാത്രി നല്ല പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ ഓടുന്നു. സിനിമയുടെ സംവിധായകന് വ്യാസന് കെ പി, ഉദയ്കൃഷ്ണയൊടൊപ്പം തന്റെ അടുത്ത പ്രൊജക്ട് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഒരു റിയലിസ്റ്റിക് ആക്ഷന്‍ ചിത്രവുമായാണ് ഇരുവരുമെത്തുക. പ്രധാനകഥാപാത്രങ്ങളായി രണ്ട് മുന്‍നിര നായകന്മാരുമുണ്ടാവുമെന്നാണ് വാര്‍ത്തകള്‍.
ശുഭരാത്രിയില്‍ ക്യാമറ ചെയ്ത ആല്‍ബി പുതിയ സിനിമയുടേയും ഭാഗമാകും. അരോമ മോഹന്‍ ആണ് നിര്‍മ്മാതാവ്.
ചിത്രത്തിലെ താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തുന്ന ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.