Categories
Film News

പൃഥ്വിരാജ്- ജോജു ജോർജ്ജ് ടീമിന്‍റെ സ്റ്റാർ; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ജോജു ജോർജ്ജ്, പൈപ്പിൻ ചുവട്ടിലെ പ്രണയം സംവിധായകൻ ഡോമിന്‍ ഡി സിൽവയ്ക്കൊപ്പമെത്തുന്ന പുതിയ സിനിമയാണ് സ്റ്റാർ. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ആയ സിനിമയിൽ പൃഥ്വിരാജ് അതിഥി താരമായെത്തുന്നു. താരം സോഷ്യല്‍മീഡിയയിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. എബ്രഹാം മാത്യു ആബാം മൂവീസ് ബാനർ സിനിമ നിർമ്മിക്കുന്നു.

സ്റ്റാർ തിരക്കഥ ഒരുക്കുന്നത് സുവിൻ എസ് സോമശേഖരൻ ആണ്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ജനജീവിതത്തെ ബാധിക്കുന്നതെങ്ങനെയാണെന്ന് സിനിമ പറയുന്നു. burst of myths എന്ന ടാഗ് ലൈനോടെയാണ് സിനിമ എത്തുന്നത്. പൃഥ്വിരാജ് ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് സിനിമയിലെത്തുന്നത്.

ലഡൂ ഫെയിം ഗായത്രി അശോകൻ, ഷീലു എബ്രഹാം എന്നിവർ പ്രധാനകഥാപാത്രമാകുന്നു. അണിയറയിൽ തരുണ്‍ ഭാസ്കരൻ സിനിമാറ്റോഗ്രഫി, സംഗീതം എം ജയചന്ദ്രൻ, രഞ്ജിൻ രാജ്. വില്യം ഫ്രാൻസിസ് പശ്ചാത്തലസംഗീതം. ലാൽകൃഷ്ണന്‍ എസ് അച്യുതം എഡിറ്റർ.

മാജിക് ഫ്രയിംസ് സിനിമ അവതരിപ്പിക്കുന്നു.