Categories
Film News

ആര്‍ആര്‍ആര്‍: ശ്രിയ ശരണ്‍ മുഖ്യവേഷത്തിലെത്തുന്നു, അജയ് ദേവ്ഗണിന്റെ ജോഡിയായി

നടി ശ്രിയ ശരണ്‍ സ്‌ക്രീനില്‍ അവസാനമെത്തിയത്, എന്‍ടിആര്‍ കഥാനായകുഡു എന്ന സിനിമയിലാണ്. താരം അടുത്തിടെ ഒരു ഇന്‍സ്റ്റാഗ്രാം ചാറ്റ് സെഷനില്‍ എസ്എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ ഭാഗമാകുന്നു താനെന്ന് അറിയിച്ചിരിക്കുന്നു. ഫ്‌ലാഷ്ബാക്ക് എപ്പിസോഡില്‍ ഒരു ഇമോഷണല്‍ റോളിലാണ് താനെത്തുന്നതെന്ന് താരം വെളിപ്പെടുത്തി.

15വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം രാജമൗലിയ്‌ക്കൊപ്പം വീണ്ടുമെത്തുന്നത്. 2005ല്‍ തെലുഗ് ആക്ഷന്‍ ഡ്രാമ ഛത്രപതി, പ്രഭാസ് നായകനായെത്തി രാജമൗലി ഒരുക്കിയ സിനിമയില്‍ ശ്രിയ എത്തിയിരുന്നു. രണ്ട് തമിഴ് പ്രൊജക്ടുകളും താരത്തിന് ചെയ്യാനുണ്ടെന്നും അറിയിക്കുകയുണ്ടായി. നരകാസുരന്‍, സണ്ടക്കാരി എന്നിവയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

രൗദ്രം രണം രുധിരം എന്നാണ് ആര്‍ആര്‍ആര്‍, എസ് എസ് രാജമൗലി ബാഹുബലി സീരീസിനു ശേഷമൊരുക്കുന്ന ബിഗ് റിലീസ് ആണ് സിനിമ.

നിര്‍മ്മാതാവ് ഡിവിവി ദനയ്യ അടുത്തിടെ അറിയിച്ചത് 25ശതമാനം ചിത്രീകരണം ബാക്കിയുണ്ടെന്നാണ്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഹൈദരാബാദിലെ സെറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനിരിക്കുകയാണ്.

ആര്‍ആര്‍ആറില്‍, എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ പുതിയ കാലത്തില്‍ സഹോദരങ്ങളായെത്തുന്നു. ഫ്‌ലാഷ്ബാക്കില്‍ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരായെത്തുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പ് 1920കളിലെ കഥയാണ് പറയുന്നത്. രണ്ട് ഹീറോകളും പ്രശസ്ത വിപ്ലവകാരികളുമായിരുന്ന അല്ലൂരി സീതാരാമരാജു, കോമരം ഭീം എന്നിവരുടെ.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലീവിയ മോറിസ്, സമുദ്രക്കനി എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു.