Categories
Film News

ശ്രീവല്ലി: അല്ലു അർജ്ജുൻ – രശ്മിക മന്ദാന ചിത്രം പുഷ്പയിലെ പുതിയ ​ഗാനം

പുഷ്പയിലെ രണ്ടാമത്തെ ​ഗാനം ശ്രീവല്ലി റിലീസ് ചെയ്തു. സിദ് ശ്രീറാം ആലപിച്ചിരിക്കുന്ന ​ഗാനം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസിന്റേതാണ് വരികൾ. അല്ലു അർജ്ജുൻ, രശ്മിക മന്ദാന എന്നിവരാണ് ​ഗാനരം​ഗത്തെത്തുന്നത്. ശ്രീവല്ലി , രശ്മികയുടെ കഥാപാത്രത്തിന്റെ പേരാണ്.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാ​ഗങ്ങളായാണെത്തുന്നത്. ആക്ഷൻ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. പ്രകാശ് രാജ്, ഹരീഷ് ഉത്തമൻ, അനസൂയ, ജ​ഗപതി ബാബു, സുനിൽ, അനസൂയ ഭരദ്വാജ്, വെണ്ണല കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ.

ക്രിസ്തുമസ് സീസണിൽ ഡിസംബർ17ന് പുഷ്പ- ദി റൈസ് റിലീസ് ചെയ്യുന്നു. തെലു​ഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു.