ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്നീ ചിത്രങ്ങളിലെ ശ്രീനിവാസന്റെ ആക്ഷേപഹാസ്യനടനം ഏവരും ഏറെ ആസ്വദിച്ചതാണ്. തന്റെ അടുത്ത സിനിമ ആന്റ് ദ ഓസ്കാര്‍ ഗോസ് ടു എന്നതിലും താരം ഒരു സിനിമാനടനായാണെത്തുന്നത്.
അരവിന്ദന് എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന് സിനിമയില്‍ അവതരിപ്പിക്കുന്നത്. സലീം അഹമ്മജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോ തോമസ് ആണ് നായകനാകുന്നത്. താരം ആദ്യമായി സംവിധായകനായി സിനിമയിലഭിനയിക്കുന്നു.
സലീം അഹമ്മദിന്റെ പത്തേമാരി എന്ന അവസാനസിനിമയില് ശ്രീനിവാസന്രെ കഥാപാത്രം മികച്ചതായിരുന്നു. പുതിയ സിനിമയിലെ താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കാം.
പുതുമുഖ സംവിധായകന് തന്റെ സിനിമയിലൂടെ ഓസ്കാര്‍ വേദിയിലെത്തുന്നതാണ് സിനിമയില്‍.സിദ്ദീഖ്, ലാല്‍,അനു സിതാര, സലീം കുമാര്‍,സറീന വഹാബ്, അപ്പാനി ശരത് എന്നിവരും ചി്ത്രത്തിന്റെ ഭാഗമാകുന്നു. സിനിമയുടെ പ്രീമിയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. മധു അമ്പാട്ട് ക്യാമറ, ബിജിപാല്‍ സംഗീതം, റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗ് എന്നിങ്ങനെ പ്രഗത്ഭരായവരാണ് തിരശ്ശീലയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നത്. അലന് മീഡിയ കനേഡിയന്‍ മൂവി കോര്‍പ്പുമായി സഹകരിച്ചാണ് സിനിമ അവതരിപ്പിക്കുന്നത്.