ബിഗ് ബോസിൽ ഏറെ ചർച്ചകൾക്ക് തുടക്കമിട്ട ഒന്നായിരുന്നു പേളി- ശ്രീനിഷ് പ്രണയ കഥകൾ. എന്നാൽ തങ്ങൾ തമ്മിൽ യഥാർഥ ജീവിതത്തിലും ഒന്നിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണെന്ന് ആരാകരോട് ഇരുവരും വ്യക്തമാക്കിയിരുന്നു.
ഷോയ്ക് വേണ്ടിയുള്ള നാടകമാണിതെന്ന തരത്തിലാണ് ഇരുവരുടെയും പ്രണയ കഥയെ ആരാധകർ ആദ്യം കരുതിയിരുന്നത് , പിന്നാലെ വിശദീകരണവുമായി ഇരുവരും എത്തിയിരുന്നു.
എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ശ്രീനിഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ടിരിയ്ക്കുന്നത്.
എൻഗേജ്മെന്റ് മോതിരങ്ങളടക്കമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിയ്ക്കുന്നത്. ബിഗ്ബോസ് മലയാളത്തിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് പേളിയും ശ്രീനിഷും.
വീട്ടുകാർ തങ്ങളുടെ പ്രണയത്തെ അംഗീകരിക്കുമോയെന്ന ഭയമുണ്ടായിരുന്ന ഇരുവരും പിന്നീട് കുടുംബത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യകാതമാക്കിയിരുന്നു.
ഈ വർഷം തന്നെ വിവാഹ നിശ്ചയമുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്.