സംവിധായകന് ഗിരീഷ് മനോ ഒരുക്കുന്ന മുത്തം നൂറുവിധം എന്ന സിനിമയില്‍ ശ്രീനാഥ് ഭാസി പ്രധാനകഥാപാത്രമാകുന്നു. സ്കൈ ഫിലിംസിന്റെ ബാനറില്‍ പുറത്തുവരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകനാണ്.
നീകോഞാചാ, ലവ കുശ എന്നിവയാണ് സംവിധായകന്റെ മുന്‍ സിനിമകള്‍. പ്രണയകഥയാണ് മു്ത്തം നൂറുവിധം പറയുന്നത്.
ഡാനി റെയ്മണ്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നവാഗതനായ മുന്ന പിഎസ് സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ലക്ഷ്മി മരക്കാര്‍ ടൈറ്റില്‍ ടീസര്‍ ഒരുക്കിയിരിക്കുന്നു. പ്രീപ്രൊഡക്ഷന് സ്റ്റേജിലാണ് സിനിമ. എറണാകുളം, വര്ക്കസ, ആസ്സാം, ലെ ലഡാക് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്.