Categories
Film News

സിംപ്ലി സൗമ്യയില്‍ ഗ്രേസ് ആന്റണിക്കൊപ്പം ശ്രീനാഥ് ഭാസി

കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയ്ക്ക് ശേഷം വളരെ രസകരമായ റോളുകളിലൂടെ ഗ്രേസ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ താരമായിരിക്കുകയാണ്. സിംപ്ലി സൗമ്യ എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തിലാണ് താരം ഇനിയെത്തുന്നത്. സിനിമയ്ക്കായി ഗ്രേസ് ഭാരം കുറച്ചിരുന്നു. 22 ഫീമെയില്‍ കോട്ടയം തിരക്കഥാക്കൃത്തുകളില്‍ ഒരാളായ അഭിലാഷ് കുമാര്‍ സംവിധാനം ചെയ്യുന്നു.

ഗ്രേസ്സിനൊപ്പം, ശ്രീനാഥ് ഭാസി ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ ഇരുവരും ഒരുമിച്ചെത്തിയെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.

ഗ്രേസ് ആന്റണിയുടെ സംവിധാനത്തില്‍ അടുത്തിടെ ഒരു ഷോട്ട്ഫിലിം റിലീസ് ചെയ്തിരുന്നു. ക്-നോളജ് എന്നായിരുന്നു പേര്.

14മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ തിരക്കഥയും അവരുടേതായിരുന്നു. ഹലാല്‍ ലവ് സ്റ്റോറി, സാജന്‍ ബേക്കറി സിന്‍സ് 1961 എന്നിവയാണ് മറ്റു പ്രൊജക്ടുകള്‍.