Categories
Film News

ശ്രീനാഥ് ഭാസി, സുധി കൊപ്പ, ബാലു വർഗ്ഗീസ് ടീമിന്‍റെ അൽ കരാമ

യുവതാരങ്ങളായ ശ്രീനാഥ് ഭാസി, സുധി കൊപ്പ, ബാലു വർഗ്ഗീസ് എന്നിവർ പുതിയ ചിത്രം അൽകരാമയിൽ ഒന്നിക്കുന്നു. നവാഗതനായ റെഫി മുഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന സിനിമ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ചിത്രീകരിക്കും. ലോക്ഡൗണിന് ശേഷം വിദേശത്ത് ചിത്രീകരിക്കുന്ന ആദ്യമലയാളസിനിമയാവുമിത്. അടുത്ത മാസം സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ദുബായ്, റാസൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിലായിരിക്കും പ്രധാന ലൊക്കേഷനുകൾ.

മഞ്ജുവാര്യർ തന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. വൺ വേൾഡ് എന്‍റർടെയ്ൻമെന്‍റ്സ് സിനിമ നിർമ്മിക്കുന്നു. രവി ചന്ദ്രൻ – ഛായാഗ്രഹണം, അയൂബ് ഖാൻ – എഡിറ്റിംഗ്, ബോളിവുഡ് ഗായകൻ കുമാർ സാനു മലയാളത്തിലേക്കെത്തുകയാണ് അൽ കരാമയിലൂടെ. നാസർ മാലിക് സംഗീതമൊരുക്കുന്ന ചിത്രത്തിൽ പശ്ചാത്തലസംഗീതമൊരുക്കുന്നത് ജാസി ഗിഫ്റ്റ് ആണ്.