Categories
Film News

അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയില്‍ ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്നു

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയസിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെത്തുന്നു. ഇതാദ്യമായാണ് നാല് പേരും ഒന്നിക്കുന്നത്.

ദിലീഷ് നായര്‍, റൊമാന്റിക് സിനിമ മായാനദിയുടെ സഹതിരക്കഥാകൃത്ത് സിനിമയ്്ക്ക് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ പേര്, താരങ്ങള്‍, മറ്റ് അണിയറക്കാര്‍ പരിചയപ്പെടുത്തുന്ന ഒൗദ്യോഗികപ്രഖ്യാപനം ഉടന്‍ നടത്താനിരിക്കുകയാണ്. സിനിമാചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

കോക്ക്‌ടെയ്ല്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളാല്‍ ശ്രദ്ധേയനായ അരുണ്‍ കുമാര്‍ അരവിന്ദ് അടുത്തിടെ ഒരുക്കിയ സിനിമ ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍, മുകേഷ് എന്നിവര്‍ എത്തിയ അണ്ടര്‍വേള്‍ഡ് ആയിരുന്നു.