Categories
Film News

ശ്രീനാഥ് ഭാസി, ​ഗുരു സോമസുന്ദരം, ചെമ്പൻ വിനോദ് എന്നിവരൊന്നിക്കുന്ന ചട്ടമ്പി

മിന്നൽ മുരളിയിലെ കിടിലൻ പ്രകടനത്തിന് ശേഷം ​ഗുരു സോമസുന്ദരം മലയാളത്തിൽ തിരക്കേറുകയാണ്. അടുത്തതായി ചട്ടമ്പി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ടീമിനൊപ്പം ​ഗുരു എത്തുന്നു. ​ഗ്രേസ് ആന്റണി, മൈഥിലി എന്നിവർ നായികയാകുന്നു.

അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ചട്ടമ്പി. 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, ​ഗാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ സഹഎഴുത്തുകാരനായിരുന്നു സംവിധായകൻ.

ഡോൺ പാലത്തറ കഥ എഴുതിയിരിക്കുന്നു. തൊണ്ണൂറുകളിലെ കഥയാണ് സിനിമ പറയുന്നത്. ​ഗുരു സോമസുന്ദരം മോഹൻലാൽ ചിത്രം ബാറോസിലുമെത്തുന്നു.