ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന് മാത്യു, തന്വി റാം എന്നിവര്‍ കപ്പേള എന്ന സിനിമയില്‍ ഒന്നിക്കുന്നു. നടന് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് കപ്പേള. വിഷ്ണു വേണു കഥാസ് അണ്‍ടോള്‍ഡ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.
മുസ്തഫ സംവിധായകന് രഞ്ജിത്തിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. എയ്ന് എന്ന ചിത്രത്തിലെ പ്രകടനത്തിന് 62ാമത് ദേശീയപുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ സംവിധാന സംരംഭം കപ്പേളയുടെ ഭാഗമായി നല്ല ഒരു ടീമിനെ തന്നെ അണിയറയില്‍ ചേര്‍ത്തിരിക്കുന്നു. സഹതാരങ്ങളായി തമാശ ഫെയിം നവാസ് വള്ളിക്കുന്ന്, സുധീഷ്. ജാഫര്‍ ഇടുക്കി, വിജിലേഷ്, നിഷ സാരംഗ്, എന്നിവരുമുണ്ട്. നിഖില്‍ വഹീദ്, സുധാസ് എന്നിവരുമായി ചേര്‍ന്ന് മുസ്തഫ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജിംഷി ഖാലിദ്, അനുരാഗകരിക്കിന്‍വെള്ളം ഫെയിം ക്യാമറ ഒരുക്കുന്നു. സംഗീതം സുശിന്‍ ശ്യാം, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള എന്നിവരാണ്.