Categories
Film News

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് ടീമിന്റെ സുമേഷ് ആന്റ് രമേഷ്

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, മലയാളത്തില്‍ അടുത്തകാലത്തുള്ള ബഡ്ഡി കഥാപാത്രങ്ങള്‍ ആദ്യമായി ഒരു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന.ു സുമേഷ് ആന്റ് രമേഷ് എന്ന ചിത്രം ഒരുക്കുന്നത് സനൂപ് തൈക്കൂടം ആണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

സനൂപ്, ചങ്ക്‌സിന്റെ ,സഹഎഴുത്തുകാരനായിരുന്നു. ആദ്യ സംവിധാന സംരംഭമാണിത്. യൂത്ത്ഫുള്‍ ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. സനൂപ്, ജോസഫ് വിജീഷ്, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബി ക്യാമറയും അയൂബ് ഖാന്‍ എഡിറ്റിംഗും ചെയ്യുന്നു. യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

വൈറ്റ് സാന്റ്‌സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാന്‍ ചിത്രം നിര്‍മ്മിക്കുന്നു. കെഎല്‍7 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. അടുത്തുതന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.