Categories
Film News

വ്യാജ പ്രചരണങ്ങൾക്കെതിരെ വിമർശനവുമായി ശ്രീകുമാരൻ തമ്പി

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ശ്രീകുമാരൻ തമ്പി രംഗത്ത് . വേഷം മാറി യുവതി ശബരി മലയിൽ ദർശനം നടത്തിയതുമാിയ ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു , ഇതുമായി ബന്ധപ്പെട്ടാണ് ചിലർ വ്യാജ കഥയുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്കതമാക്കി.
ആൾമാറാട്ടം നടത്തി ശബരി മല കേറിയിട്ടുണ്ടെങ്കിൽ കയറിയ ആളുടെ പേരിൽ കേസെടുക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അദ്ദേഹത്തിന്റെതെന്ന പേരിൽ പുതിയ പോസ്റ്റുകൾ വന്നത്, ഇത്തരമൊരു സാഹചര്യത്തിലാണ് ശ്രീകുമാരൻ തമ്പി തന്റെ  നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം….
ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റിൽ പിണറായി എന്ന പേരോ കേരളസർക്കാർ എന്ന വാക്കോ ഞാൻപറഞ്ഞിട്ടില്ല .
മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവർ എന്തു നേടാൻ പോകുന്നു? ഒരു കാര്യം സംഘികൾ ഓർത്തിരിക്കണം കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്നു നിങ്ങൾ സ്വപ്‌നം കാണണ്ട .നിങ്ങൾ എത്ര കൂകി വിളിച്ചാലും മലയാളികൾ അങ്ങനെ മാറാൻ പോകുന്നില്ല .
എല്ലാവരും ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധർമ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാൻ ആവർത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ ഞാൻ എതിർത്തിട്ടുള്ളൂ.