Categories
Film News

തെന്നിന്ത്യൻ സിനിമാ ലോകത്തെ വിവാദങ്ങളുടെ മുൾമുനയിൽ നിർത്തിയ ശ്രീറെഡ്ഡി ശബരിമല വിഷയത്തിൽ പ്രതികരിക്കുന്നു; ആചാരങ്ങളെ സംരക്ഷിക്കണമെന്നും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നും താരം

വിവാദങ്ങളിലൂടെ തെന്നിന്ത്യയെ ഇളക്കി മറിച്ച നടി ശ്രീറെഡ്ഡി ശബരിമല വിഷയത്തിൽ  സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു .
തെലുങ്കിലെ പ്രശസ്തരെ ലൈംഗികാരോപണം കൊണ്ട് വലച്ച നടി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു, സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ടെത്തിയ താരം കടുത്ത വിമർശനങ്ങൾക്കും വിലക്കുകൾക്കും പാത്രമായിരുന്നു .
നീണ്ട ഇടവേളക്ക് ശേഷമാണ് ശ്രീറെഡ്ഡി വീണ്ടും വാർത്തയിൽ നിറയുന്നത് . ശബരി മലയിൽ സ്ത്രീകൾ പോകുന്നത് നിർത്തണമെന്നാണ് താരത്തിന്റെ അഭിപ്രായം, ശബരി മലയിൽ പോകുന്നത് നിർത്തി ആചാരങ്ങളെ സംരക്ഷിച്ച് ഹിന്ദുത്വത്തെ രക്ഷിക്കണമെന്നാണ് ശ്രീറെഡ്ഡി പറയുന്നത്.
ശബരി മലയിൽ ബിന്ദുവും കനക ദുർഗയും പോയ വീഡിയോ പങ്ക് വെച്ച്കൊണ്ടാണ് ശ്രീ തന്റെ വാക്കുകളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അയ്യപ്പനെയും മതങ്ങളുടെ മൂല്യങ്ങളുടെയും സംരക്ഷിക്കണമെന്നും ദൈവ ഹിതത്തിന് എതിരായി പ്രവർത്തിച്ചാൽ ദോഷം ഭവിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.  പോസ്റ്റിന്  താഴെ നെഗറ്റീവ് കമന്റുകളുമായെത്തുന്നവരോട് ഇത്തരം കാര്യങ്ങളിലൂടെ നമ്മൾ മുന്നോട്ടല്ല പുറകോട്ടാണ് പോകുന്നതെന്നും വിദ്യാഭ്യാസമുള്ള വിഡ്ഡികളോട് പുച്ഛം തോന്നുന്നുവെന്നും ശ്രീ പോസ്റ്റിൽ കുറിച്ചു.