Categories
Film News

സ്ഫടികം റീറിലീസ് 100 തിയേറ്ററുകളില്‍

സംവിധായകന്‍ ഭദ്രന്‍ സ്ഫടികം 4കെ ഡോള്‍ബി അറ്റ്‌മോസ് ഫോര്‍മാറ്റില്‍ തിയേറ്ററുകളില്‍ റീ റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ സിനിമയുടെ 25ാം വാര്‍ഷിക ദിനത്തില്‍ സംവിധായകന്‍ ഇക്കാര്യം ഉറപ്പിച്ചു. ഇതിനായുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്.

സംവിധായകന്‍ ഭദ്രനും അണിയറക്കാരും നേരത്തെ തീരുമാനിച്ചിരുന്നത് ഓണത്തിന് ചിത്രം എത്തിക്കാമെന്നാണ്. ഈ വര്‍ഷം തന്നെ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. 100തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്.

ജിയോമെട്രിക്‌സ് കമ്പനി പ്രസാദ് കോര്‍പ്പറേഷന്‍ എന്നിവരാണ് റിസ്റ്റൊറേഷന്‍ പ്രൊസസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.