ദളപതി വിജയുടെ പിറന്നാള്‍ദിനമാണിന്ന്. താരത്തിന്റെ പുതിയ സിനിമ മാസ്റ്റര്‍ അണിയറക്കാര്‍ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രയിലര്‍ എന്തെങ്കിലും എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സാഹചര്യം വ്യത്യസ്തമാവുകയായിരുന്നു.

ആരാധകര്‍ മാസ്റ്റര്‍ ട്രയിലര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അണിയറക്കാര്‍ നേരത്തെ തന്നെ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യൂവെന്ന് അറിയിച്ചിരുന്നു. വിജയ് നേരിട്ട് ആരാധകരോട് ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

മാസ്റ്റര്‍, ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്യുന്നു. വിജയ് ആര്‍ട്ട്‌സ് കോളേജ് പ്രൊഫസര്‍ ആയെത്തുന്നു. വിജയ് സേതുപതി, ആന്‍ഡ്രിയ ജെര്‍മിയ, മാളവിക മോഹനന്‍, ഗൗരി കിഷന്‍ , ശന്തനു ഭാഗ്യരാജ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു.

പിറന്നാള്‍ ആശംസകള്‍ വിജയ് സര്‍

Published by eparu

Prajitha, freelance writer