Categories
Film News

സൗബിന്‍, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍

ജെല്ലിക്കെട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പെ, സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി തന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. മുമ്പ് ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ സൗബിന്‍ ഷഹീര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെത്തുന്നു. ചെമ്പനൊഴികെ മറ്റാരും മുമ്പ് ലിജോയുടെ ചിത്രത്തിലെത്തിയിട്ടില്ല. ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രശസ്തനായ മധു നീലകണ്ഠന്‍ ആണ് ക്യാമറ ചെയ്യുന്നത്. അടുത്തുതന്നെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

അതേ സമയം, ലിജോയുടെ ഏറെനാളായി കാത്തിരിക്കുന്ന സിനിമ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്താനിരിക്കുകയാണ്. സെപ്തംബര്‍ 5-15നുമിടയിലാണ് ഫെസ്റ്റിവല്‍ നടക്കുക. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. ഫെസ്റ്റിവലില്‍ സ്‌ക്രീനിംഗിനു ശേഷം ഒക്ടോബറില്‍ തിയേറ്ററുകളിലേക്കെത്തും.