Categories
Film News

സൗബിന്‍ , സുരാജ്, സൈജു കുറുപ്പ് ടീമിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

സൗബിന്‍ ഷഹീറിന്റെ പുതിയ സിനിമ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ആണ്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന സിനിമയാണിത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് ടൊവിനോ തോമസ് തന്റെ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചത്,

ഇന്‍സ്റ്റാളിംഗ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമയ്ക്കായി! അടുത്തിടെ ഉണ്ടായതില്‍ വച്ച് ആര്‍ട്ടിസ്റ്റിക് ആയിട്ടുള്ള പോസ്റ്റര്‍. പോസ്റ്ററില്‍ തന്നെ കലയുണ്ട്.

സൗബിനൊപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ല്‍ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മുമ്പ് ബോളിവുഡ് ചിത്രങ്ങളായ ഫോഴ്‌സ്, മര്‍ദ് കോ ദര്‍ദ് നഹി ഹോത, ബദായി ഹോ എന്നിവയില്‍ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നിട്ടുണ്ട്.

സനു ജോണ്‍ വര്‍ഗ്ഗീസ്, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, വസീര്‍, വിശ്വരൂപ് സീരീസ് എന്നിവയില്‍ ക്യാമറ ചെയ്ത ആളാണ് ക്യാമറ ചെയ്യുന്തന്. ബിജിബാല്‍ സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും. സന്തോഷ് ടി കുരുവിള മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു.