Categories
Film News

സൗബിന്‍ ഷഹീറിന്റെ പുതിയ സിനിമ കള്ളന്‍ ഡിസൂസ

സൗബിന്‍ ഷഹീറിന്റെ പുതിയ സിനിമ കള്ളന്‍ ഡിസൂസ. റൂബി ഫിലിംസ് നിര്‍മ്മിക്കുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇക്കാര്യം തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

*ഇനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ്******************കഥകളുടെ മിന്നാമിനുങ്ങുകള്‍ നിറഞ്ഞ വെളിച്ചത്തിന്റെ ഒരു കുപ്പി…

Posted by Sandra Thomas on Monday, July 6, 2020

സൗബിന്‍ മലയാളസിനിമയില്‍ ശ്രദ്ധേയനാവുകയാണ് ഒരു പിടി നല്ല സിനിമകളിലൂടെ. ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് സൗബിന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പോപുലര്‍ സിനിമ ചാര്‍ളിയിലെ കള്ളന്‍ വേഷം അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായി. മഹേഷിന്റെ പ്രതികാരം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കുമ്പളങ്ങി നൈറ്റ്‌സ്, എന്നിവയെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തു. സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരവും സ്വന്തമാക്കി. സൗബിന്റെ അവസാനമെത്തിയ സിനിമ ട്രാന്‍സ് ആയിരുന്നു. ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റ് ആയെത്തി.

താരത്തിന്റെ നിരവധി സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുന്നുണ്ട്. സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് ആന്റ് ജില്‍, സക്കറിയ മുഹമ്മദിന്റെ ഹലാല്‍ ലവ് സ്‌റ്റോറി, ഭദ്രന്‍ ചിത്രം ജൂതന്‍ എന്നിങ്ങനെ. കോവിഡ് സാഹചര്യം കഴിഞ്ഞാല്‍ താരം ജൂതന്‍ സിനിമയില്‍ ജോയിന്‍ ചെയ്യും. ജൂതനില്‍ നായികയായെത്തുന്നത് മംമ്ത മോഹന്‍ദാസ് ആണ്.