സൗബിന് ഷഹീര്‍ കൈ നിറയെ സിനിമകളുമായി തിരക്കിലാണിപ്പോള്‍. അടുത്ത മാസം താരം തന്റെ പുതിയ ചിത്രം അരക്കള്ളന്‍ മുക്കാക്കളളന് ചിത്രീകരണം തുടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം പ്രൊജക്ട് സ്വീകരിച്ചിരുന്നുവെങ്കിലും ചിത്രീകരണം നീണ്ടു പോവുകയായിരുന്നു.
ജിത്തു കെ ജയന് ഒരുക്കുന്ന സിനിമ കോമഡി എന്റര്ടെയ്നര് ആയാണ് ഒരുക്കുന്നത്.
അരക്കള്ളന്‍ മുക്കാകളളന്‍ തിരക്കഥ ഒരുക്കുന്നത് സജീര്‍ ബാവയാണ്. സൗബിനൊപ്പം ദിലീഷ് പോത്തനും മുഖ്യകഥാപാത്രമാവുന്നു. മുമ്പ് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഹരീഷ് കണാരന്, സുരഭി ലക്ഷ്മി, എന്നിവരും സിനിമയിലുണ്ടാകും. ഹസീബ് ഹനീഫ് ശ്വേത കാര്‍ത്തിക്, യൂനസ് അലിയാര്, വിഎസ് ഹൈദര്‍ അലി എന്നിവരുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൗബിന്റെ നിരവധി സിനിമകള്‍ ഒരുങ്ങുന്നു, ട്രാന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ജാക്ക് ആന്റ് ജില്, ജൂതന്,വികൃതി, ആഷിഖ് അബു സിനിമ എന്നിവയെല്ലാം. ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന അമ്പിളി റിലീസിംഗിനൊരുങ്ങുകയും ചെയ്യുന്നു.