സൗബിന് ഷഹീര്‍ നായകനായെത്തുന്ന അമ്പിളി റിലീസിനു മുമ്പായുള്ള പ്രൊമോഷന് പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ പോസ്റ്ററുകളും ട്രയിലറും ഗാനങ്ങളുമെല്ലാം അണിയറക്കാര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ സെന്‍സറിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണിപ്പോള്‍. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ സിനിമ, കേരളത്തിലൊന്നാകെ ആഗസ്റ്റ് 9ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്.
അമ്പിളി എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗപ്പി ഫെയിം ജോണ്‍ പോള്‍ ജോര്‍ജ്ജ് ആണ്. അദ്ദേഹത്തിന്റെ ആദ്യസിനിമ ഗപ്പി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ചില റിപ്പോര്‍ട്ടുകളനുസരിച്ച് അമ്പിളി ഒരു റോഡ് ഫിലിം ആയിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സൗബിന് ഷഹീര്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍ താരത്തിന്റെ നായികയായെത്തുന്നത് പുതുമുഖം തന്വി റാം ആണ്. നസ്രിയ നസീമിന്റെ സഹോദരന് നവീന്‍ നസീം മുഖ്യവേഷം ചെയ്യുന്നു. ഒരു സൈക്കിളിസ്റ്റായാണ് താരം സിനിമയിലെത്തുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ ശരണ്‍ വെലായുധന്, ആഡ് ഫിലിം ഇന്ഡസ്ട്രിയിലെ പ്രശസ്തനായ ഛായാഗ്രാഹകന്‍ ആണ് ചിത്രത്തില്‍ ക്യാമറ ചെയ്യുന്നത്. വിഷ്ണു വിജയ്, ഗപ്പിയിലൂടെ സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയ വിഷ്ണു വിജയ് അമ്പിളിയുടേയും ഭാഗമാകുന്നു. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.