Categories
Film News

ലാൽ ജോസിന്‍റെ അടുത്ത ചിത്രത്തിൽ സൗബിൻ ഷഹീറും മംമ്ത മോഹൻദാസും

സംവിധായകന്‍ ലാൽ ജോസിന്‍റെ അടുത്ത സിനിമയിൽ സൗബിൻ ഷഹീർ, മംമ്ത മോഹൻദാസ് എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന സിനിമ ദുബായിലാണ് ഒരുക്കുന്നത്. എഴുത്തുകാരന്‌- സംവിധായകൻ കൂട്ടുകെട്ടിന്‍റെ നാലാമത് സിനിമയാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നിവയാണ് മുൻസിനിമകൾ. ആദ്യ രണ്ട് സിനിമകളും ദുബായ് മലയാളികളുടെ കഥയാണ് പറഞ്ഞത്.

പുതിയ സിനിമയിൽ മംമ്തയും സൗബിനും ദമ്പതികളായാണെത്തുന്നത്. ഇവരുടെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. സലീം കുമാർ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ജസ്റ്റിൻ വർഗ്ഗീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം ആണ് സംഗീതമൊരുക്കുന്നത്. പ്രീപ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ.