മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ താരം സൗബിന് ഷഹീറിന്റെ അടുത്ത സിനിമ അമ്പിളി , ജോണ്‍ പോള്‍ ജോര്‍ജ്ജിനൊപ്പമാണ്. സൗബിന് ആണ് ചിത്രത്തിലെ നായകകഥാപാത്രം.
ഗപ്പി എന്ന സിനിമയിലൂടെയാണ് ജോണ്‍ പോള്‍ ജോര്‍ജ്ജ് മലയാളസിനിമയിലേക്കെത്തുന്നത്.മുമ്പ് അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ടിദ്ദേഹം.
സൗബിന് ഷഹീര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കികൊണ്ടാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.
അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. സിനിമയുടെ കഥയും തിരക്കഥയും തയ്യാറാക്കുന്നത് സംവിധായകന് തന്നെയാണ്. എവിഎ പ്രൊഡക്ഷന്സിന്രെ ബാനറില്‍ മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ശരണ്‍ വെലായുധന് ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കും. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് തന്വി റാം, നവീന്‍ നസീം എന്നിവര്‍ സിനിമയിലുണ്ടാകും. ഈ വര്‍ഷം ജൂലൈയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.