ആഷിഖ് അബു വൈറസ് എന്ന ചിത്രത്തിന്് ശേഷം സൗബിന് ഷഹീറിനെ നായകനാക്കി പുതിയ ചിത്രമെത്തുന്നു. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്നു. ഫാന്റസി വിഷയമാണ് സിനിമയ്ക്ക്. ഭൂമിയിലെത്തുന്ന ഗന്ധര്‍വ്വന്റെ കഥ. സൗബിന് ഗന്ധര്‍വ്വന്റെ വേഷത്തില്‍ സിനിമയിലെത്തുന്നു. ഹൈന്ദവര്‍ക്കിടയിലും ബുദ്ധമതവിശ്വാസികള്ക്കിടയിലുമുള്ള മിത്തോളജിക്കല്‍ സങ്കല്പമാണ് ഗന്ധര്വ്വന്. സ്വര്‍ഗ്ഗത്തിലെ ഗായകരാണ് ഗന്ധര്വ്വന്മാര് എന്നാണ് പറയുന്നത്.
പ്രശസ്ത സംവിധായകന് പത്മരാജന് ഒരുക്കിയ ഞാന്‍ ഗന്ധര്വ്വന് 1991ല്‍ ഇറങ്ങിയിരുന്നു. ഒരു പെണ്‍കുട്ടി ഭൂമിയിലേക്കെത്തുന്ന ഗന്ധര്‍വ്വനെ പ്രണയിക്കുന്ന കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. മറ്റുളളവര്ക്കാര്ക്കും കാണാന്‍ പറ്റില്ല ഗന്ധര്‍വനെ. മലയാളസിനിമാപ്രേക്ഷകര്‍ ക്ലാസിക് സിനിമയായി കാണുന്ന സിനിമയാണ് ഞാന്‍ ഗന്ധര്വ്വന്.
മലയാളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് ഫാന്റസി ടൈപ്പ് സിനിമ ഇറങ്ങാറുള്ളത്. ആഷിഖ് അബു, ഉണ്ണി ആര്, സൗബിന് ഷഹീര്‍ എന്നിവര്‍ ഇത്തരമൊരു സിനിമയുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് അറിയിക്കും.