Categories
Film News

സൗബിന്‍- നിമിഷ ഒന്നിക്കുന്ന ജിന്ന് സസ്‌പെന്‍സ് നിറഞ്ഞ കുടുംബചിത്രം

നടനും സംവിധായകനുമായ സിദാര്‍ത്ഥ് ഭരതന്റെ അടുത്ത സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജിന്ന് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാക്കളായ സൗബിന്‍ ഷഹീറും നിമിഷ സജയനും ആണ് പ്രധാനകഥാപാത്രങ്ങളാകുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കലി സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ ആണ് തിരക്കഥ ഒരുക്കുന്നത്.

അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ജിന്ന് ഒരു ഫാമിലി ഡ്രാമയാണ്, സസ്‌പെന്‍സുകളും. സൗബിന്‍, നിമിഷ കഥാപാത്രങ്ങളിലൂടെയാണ് സിനിമ പറയുന്നത്.ഗിരീഷ് ഗംഗാധരന്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു. പ്രശാന്ത് പിള്ളയാണ് മ്യൂസിക് ചെയ്യുന്നത്. ഭവന്‍ ശ്രീകുമാറിന്റേതാണ് എഡിറ്റിംഗ്. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ജൂലൈ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

സൗബിനും നിമിഷയും നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. സൗബിന്‍ ഇപ്പോള്‍ റഷ്യയില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഭദ്രന്റെ ജൂതന്‍, ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന അമ്പിളിയും സൗബിന്റെ സിനിമകളുടെ കൂട്ടത്തിലുണ്ട്.

നിമിഷയുടെ കാര്യത്തിലാണെങ്കില്‍ രാജീവ് രവിയുടെ തുറമുഖം, വിധു വിന്‍സന്റ് ഒരുക്കുന്ന സ്റ്റാന്റ് അപ്, പിടി കുഞ്ഞുമുഹമ്മദിന്റെ ബാഹര്‍, ലാല്‍ ജോസ് ചിത്രം നാല്‍പത്തിയൊന്ന് എന്നിവയുമുണ്ട്.