നടനും സംവിധായകനുമായ സിദാര്‍ത്ഥ് ഭരതന്റെ അടുത്ത സിനിമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജിന്ന് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പോയ വര്‍ഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളായ സൗബിന് ഷഹീറും നിമിഷ സജയനും ഒന്നിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
ജിന്ന് തിരക്കഥ രാജേഷ് ഗോപിനാഥന്റേതാണ്. ദുല്‍ഖര്‍ സല്‍മാന്റെ കലി സിനിമയും അദ്ദേഹത്തിന്റേതായിരുന്നു. ടെക്നികല്‍ വിഭാഗത്തില്‍ ഗിരീഷ് ഗംഗാധരന് സിനിമാറ്റോഗ്രാഫിയും പ്രശാന്ത് പിള്ള സംഗീതവും ചെയ്യും. ഭവന് ശ്രീകുമാര്‍ എഡിറ്റര്‍. ഡി14 എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.