Categories
gossip

സൗബിൻ മഞ്ജു ടീമിന്റെ വെള്ളരിക്കപട്ടണം

സൗബിൻ ഷഹീർ , മഞ്ജു വാര്യർ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് വെള്ളരിക്കപട്ടണം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓണ്ലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് ലീഡ് താരങ്ങളും ചേർന്ന് സോഷ്യൽമീഡിയ പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഫുൾ ഓൺ സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു.

സംവിധായകൻ മഹേഷ് വെട്ടിയാർ ശരത് കൃഷ്ണയക്കൊപ്പം സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജയേഷ് നായർ ഡിഒപി, എഡിറ്റിംഗ് അപ്പു ഭട്ടതിരി, അർജ്ജുൻ ബെൻ, സച്ചിൻ ശങ്കർ മന്നത്ത് സംഗീതമൊരുക്കിയിരിക്കുന്നു.

മഞ്ജു വാര്യരും സൗബിനും സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ ജാക്ക് ആന്റ് ജില്ലിലും ഒന്നിച്ചിട്ടുണ്ട്. കൂടാതെ രണ്ട താരങ്ങളുടേയും നിരവധി സിനിമകൾ അണിയറയിലൊരുങ്ങുന്നു. സൗബിൻ ജിന്ന്, ഹലാൽ ലവ് സ്റ്റോറി എന്നിവ റിലീസിനൊരുങ്ങുന്നു. ആഷിഖ് അബു സിനിമ, ഭദ്രൻ, നവാഗതനായ ഷമാൽ സുലൈമാൻ എന്നിവരുടെ സിനിമകളാണ് മറ്റുചിത്രങ്ങൾ.

മഞ്ജുവാര്യർ മരക്കാർ: അറബിക്കടലിന്റെ സിംഹം, ദ പ്രീസ്റ്റ് എന്നിവ ഒരുങ്ങുന്നു. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ലളിതം സുന്ദരം, ചതുർമുഖം, കയറ്റം, എന്നിവയാണ് മറ്റു സിനിമകൾ.

#VellarikkaPattanam Very happy to share the first look poster of my next ! Can't wait to join this super fun team with…

Posted by Manju Warrier on Saturday, September 12, 2020