Categories
Film News

ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി സൗബിൻ; ഫസ്റ്റ് ലുക്ക് പുറത്ത്

2018 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സൗബിൻ താഹിറിന്റെ പുത്തൻ ചിത്രമെത്തുകയാണ് . സൗബിൻ നായകനായെത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് ഫഹദ് ഫാസിലാണ്.

പേരിൽ തന്നെ പുതുമയുള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് . തന്റെ ആരാധകർക്ക് പുതുവർഷ ആശംസകൾ നേർന്നുകൊണ്ടാണ് ഫസ്റ്റ് ലുക്ക് ഫഹദ് ഫാസിൽ പങ്ക് വെച്ചിരിക്കുന്നത്.

ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലെയും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അതിമനോഹരമാക്കി മാറ്റിയ സൗബിനിൽ മലയാളികൾ ഏറെ പ്രതീക്ഷ പുലർത്തുന്നതും അതിനാലാകണം. ഫഹദ് പങ്കുവച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് തന്നെ വളരെ വ്യത്യസ്തമാണ്, ഒരു റോബോട്ടിനടുത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന സൈബിനാണ് ഫസ്റ്റ് ലുക്കിലുള്ളത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ നിർമ്മാണം മൂൺഷോട്ട് എന്റർട്ടെയിൻമെന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ്.

ചിത്രത്തിന്റെ വേറിട്ട പേരും , ഫസ്ററ് ലുക്കുകൊണ്ടും നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും സൗബിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന് കരുതാം.