Categories
Film News trailer

ഗോകുല്‍ സുരേഷ് ചിത്രം സൂത്രക്കാരന്‍ ട്രയിലര്‍

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്, മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് സൂത്രക്കാരന്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. അനില്‍ ആര്‍ രാജ് സംവിധാനം ചെയ്യുന്ന സിനിമ കുടുംബ ചിത്രമാണ്. സ്മൃതി സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സൂത്രക്കാരനില്‍ സഹതാരങ്ങളായി ലാലു അലക്‌സ്, സിദ്ദീഖ്, വിജയരാഘവന്‍, ഗ്രിഗറി ജാക്കബ്, കൈലാഷ്, മറിമായം ശ്രീകുമാര്‍, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂര്‍, ഷമ്മി തിലകന്‍, വര്‍ഷ ബൊല്ലമ്മ, മാല പാര്‍വ്വതി, സരയു മോഹന്‍ എന്നിവരുമുണ്ട.

വിച്ചു ബാലമുരളിയുടേതാണ് സിനിമയുടെ കഥയും വരികളും . അദ്ദേഹം തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. തിരക്കഥയും സംഭാഷണങ്ങളും അനില്‍ ആര്‍ രാജ് ഒരുക്കിയിരിക്കുന്നു. അനില്‍ നായര്‍ ക്യാമറയും സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ടോമി കെ വര്‍ഗ്ഗീസ്, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യും. അടുത്തു തന്നെ റിലീസ് തീയ്യതി പ്രഖ്യാപിക്കാനിരിക്കുകയാണ്.