Categories
Film News

വിജയ്സൂപ്പറും പൗർണ്ണമിയും, ആസിഫ് അലി ചിത്രത്തിലെ ഗാനം കാണാം

പ്രേക്ഷകരുടെ ഇഷ്ട നായകൻ ആസിഫ് അലി നായകനായെത്തിയ ചിത്രമായിരുന്നു വിജയ്സൂപ്പറും പൗർണ്ണമിയും,  മായാനദിയിലൂടെ മിന്നുന്ന പ്രകടനം നടത്തിയ  നടി ഐശ്വര്യയാണ് ചിത്രത്തിലെ നായികാ വേഷത്തിലെത്തിയത്.
വ്യത്യസ്ത കഥ പറഞ്ഞെത്തിയ ആസിഫ് ചിത്രം ഹിറ്റായി മാറിയിരുന്നു, ഇതിന് പിന്നാലെ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി കഴിയിഞ്ഞു. പൗർണ്ണമി സൂപ്പറല്ലേടാ എന്ന ഗാനമാണ് പുറത്ത് വന്നിരിയ്ക്കുന്നത് , പ്രിനാസ് ജോർജ് സംഗീതം നൽകിയത്.

അല്ലു അർജുൻ  സിനിമകൾ മലയളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളായി മാറുമ്പോൾ ശബ്ദം നൽകുന്ന  ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിന് മുൻപ് സൺഡേ ഹോളിഡേ, ബൈസിക്കിൾ തീവ്സ് എന്നീ ചിത്രങ്ങളും ജിസ് ജോയുടേതായി പുറത്തിറങ്ങിയിരുന്നു .
ജിസ് ജോയി തന്നെയാണ് ചിത്രത്തിന്  തിരക്കഥ ഒരുക്കുന്നത് , ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി  എന്നിവരെ  കൂടാതെ ശാന്തി കൃഷ്ണ , ദേവൻ , സിദ്ദിഖ് , കെപിഎസി ലളിത , ആർജെ ജോസഫ് അന്നം കുട്ടി ജോസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു .
സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എകെ ആണ് നിർമ്മാണം , കുടുംബ പ്രേക്ഷഷകരെ ലക്ഷ്യം വയ്ക്കുന്ന ചിത്രത്തിൽ പ്രണയത്തിനും പ്രാധാന്യം നൽ‍കിയിരുന്നു, പുറത്ത് വന്ന ഗാനം വൈറലായി കഴിയ്ഞ്ഞു . ആസിഫിന്റെയും
ഐശ്വര്യയുടെയും മികച്ച പ്രകടനം സിനിമയിലുടനീളം കാണാം .