ആന്റ് ദ ഓസ്കാര്‍ ഗോസ് ടു റിലീസ് ചെയ്ത് രണ്ടാഴ്ചയായി, അണിയറക്കാര്‍ സിനിമയിലെ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മായാമഴവില്ലായ് എന്ന ട്രാക്ക് അദീഫ് മുഹമ്മദ് പാടിയിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്.
ജൂണ്‍ 21നാണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ കോണുകളില്‍ നിന്നുമുള്ള നല്ല പ്രതികരണം നേടികൊണ്ട് ചിത്രം മുന്നേറുകയാണ്. ടൊവിനോയുടെ പ്രകടനത്തിന് നല്ല അഭിപ്രായം പറഞ്ഞുകൊണ്ടാണ് നിരൂപകപ്രതികരണങ്ങളും. ഒരു സിനിമ അണിയറക്കാരെ ഓസ്കാര്‍ വേദിയിലേക്കെത്തിക്കുന്ന കഥയാണ് സംവിധായകന് സലീം അഹമ്മദ് പറഞ്ഞിരിക്കുന്നത്. സിനിമയോട് പാഷനുള്ള എല്ലാ സിനിമാക്കാരുടേയും കഥയാണ് സിനിമ പറയുന്നത്.
സംവിധായകന് സലീം അഹമ്മദ് തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊമേഴ്സ്യല്‍ ടച്ച് കൂടുതലുണ്ട് ഈ ചിത്രത്തിന്.