Categories
Film News

കേട്ടിരിക്കാൻ തോന്നുന്നത്ര രസമുള്ള പാട്ടെന്ന് പ്രേക്ഷകർ, അല്ല 2019 ൽ പിറന്ന അതി മനോഹര ഗാനമെന്ന് മറ്റുചിലർ; നീയും ഞാനുമെന്ന ചിത്രത്തിലെ മനോഹര ഗാനം കാണാം

ഷറഫുദ്ദീനും അനു സിത്താരയും പ്രണയജോടികളായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ്  നീയും ഞാനും . വരത്തന് ശേഷം ഷറഫുദ്ദീൻ അഭിനയിക്കുന്ന ചിത്രമാണിത്. അസുര  വിത്ത് , പുതിയ നിയമം എന്നി സിനിമകൾ  സംവിധാനം ചെയ്ത എകെ സാജനാണ് നീയും ഞാനുമെന്ന ചിത്രം ഒരുക്കുന്നത്.
ഈ ചിത്രത്തിലെ അതിമനോഹരമായൊരു ഗാനമാണ് ഇപ്പോൾ കേരളക്കരയിൽ തരംഗമാകുന്നത്. ആലം നിറഞ്ഞുള്ള  റഹ്മാനേ എന്ന് തുടങ്ങുന്ന ഹൃദയത്തിൽ തൊടുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്ത്  കഴിഞ്ഞു .
മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ചിത്രത്തിൽ യാക്കൂബായി ഷറഫുദ്ദീനും ആഷ്മിയായി അനു സിത്താരയുമാണ് അഭിനയിക്കുന്നത്. കോഴിക്കോടും മുംബൈയിലുമായാണ് ചിത്രം പൂർത്തീകരിച്ചത്. കോക്കർ ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിക്കുന്നത്. സിജു വിൽസൺ, വിഷ്ണു ഉണ്ണികൃഷ്ണൻ , അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.