പ്രിയ പ്രകാശ് വാര്യരുടെ ഗാനരംഗത്തേക്കുള്ള വരവ് മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അവരുടെ സിനിമകള്‍ പല ഗോസിപ്പുകള്‍ക്ക് ഇടയാക്കിയെങ്കിലും അവരുടെ പുതിയ പാട്ട് ആരാധകര്‍ ഹൃദയത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫൈനല്‍സ് എന്ന രജിഷ വിജയന് നായികയായെത്തുന്ന സിനിമയിലേതാണ് ഗാനം.പ്രിയയും നരേഷ് അയ്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയയിലൂടെ ഗാനം ഷെയര്‍ ചെയ്തിരിക്കുന്നു.
ഒരു സൈക്കിളിസ്റ്റിന്റെ കഥയാണ് സിനിമ പറയുന്നത്. പുതുമുഖം പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണിദ്ദേഹം. അരുണ്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രജീവ്, നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ്, ധ്രുവന്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.
ഇന്ത്യയിലെ ചില പ്രമുഖ കായികതാരങ്ങളും സിനിമയുടെ ഭാഗമാകുന്നു. സുദീപ് ഇളമന്‍ ക്യാമറ ചെയ്യുന്നു സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോന് ആണ്.