പൃഥ്വിരാജ് – ബിജുമേനോന് കൂട്ടുകെട്ടിന്റെ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ജേക്കസ് ബിജോയ് ഒരുക്കിയ ഗാനം ഒരു നാടോടി ഗാനമാണ്. നഞ്ചമ്മ എന്ന സ്ത്രീയാണ് ഗാനം എഴുതിയിരിക്കുന്നത്. അവര്‍ തന്നെ ആലപിച്ചിരിക്കുന്നു. വീഡിയോയുടെ അവസാനം അവര്‍ക്ക് സിനിമയേതെന്നോ പൃഥ്വിരാജിനെയോ ബിജുമേനോനേയോ അറിയില്ലെന്നും പറഞ്ഞിരിക്കുന്നു.
അയ്യപ്പനും കോശിയും കഥ അട്ടപ്പാടി റീജിയണിലാണ് ഒരുക്കിയിരിക്കുന്നത്. പോലീസുകാരനും റിട്ടയേര്‍ഡ് പട്ടാളക്കാരനും തമ്മിലുണ്ടാകുന്ന നിയമപ്രശ്നങ്ങളാണ് കഥ. ബിജു മേനോന് അയ്യപ്പന് നായര്‍, എന്ന മധ്യവയസ്കനായ പോലീസുകാരനായും പൃഥ്വിരാജ് കോശി കുര്യന് എന്ന എക്സ് മിള്ട്രിയായുമെത്തുന്നു.
പ്രശസ്ത സംവിധായകന് രഞ്ജിത്, അന്ന രേഷ്മ രാജന്, സിദ്ദീഖ്, അനു മോഹന്‍, സാബുമോന്, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍, എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സുദീപ് ഇളമന്‍ ഡിഒപി. സംവിധായകന് രഞ്ജിത്, പിഎം ശശിധരന് എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.